Map Graph

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ലാഹോറിലുണ്ടായ ആക്രമണം

2009 മാർച്ച് 3-ന്‌ പാകിസ്താനിലെ ഗദ്ദാഫി സ്റ്റേഡിയത്തിനടുത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിക്കുകയായിരുന്ന ബസ്സിനു നേരെ പന്ത്രണ്ടോളം വരുന്ന ആയുധധാരികൾ നിറയൊഴിച്ചു. ഗദ്ദാഫി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്കു വേണ്ടി കളിക്കാർ സഞ്ചരിക്കുകയായിരുന്ന ബസ്സിനു നേരെയായിരുന്നു ആക്രമണം. ഇതിൽ ആറ് ശ്രീലങ്കൻ കളിക്കാർക്ക് പരുക്കേൽക്കുകയും 5 പോലീസുകാർ മരിക്കുകയും ചെയ്തു. ആക്രമണസ്ഥലത്തുനിന്നും ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

Read article